Short Vartha - Malayalam News

ഇന്ത്യക്ക് എല്ലാ സഹായവും നല്‍കുമെന്ന് കുവൈത്ത്

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കുവൈത്ത് ഇന്ത്യക്ക് എല്ലാ സഹായവും നല്‍കുമെന്ന് അറിയിച്ചത്. അതേസമയം കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.