Short Vartha - Malayalam News

കുവൈത്ത് തീപിടിത്തം; വ്യോമസേനയുടെ വിമാനം പുറപ്പെട്ടു

ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി ഡല്‍ഹിയില്‍ നിന്ന് വ്യോമസേനയുടെ C 130 J വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിക്കും. നാളെ രാവിലെ 8.30 ഓടെ വ്യോമസേന വിമാനം കൊച്ചിയിലെത്തുമെന്നാണ് സൂചന. 45 ഇന്ത്യക്കാരാണ് മരിച്ചതെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക സ്ഥിരീകരണം.