Short Vartha - Malayalam News

കുവൈത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് യൂസഫലിയും രവി പിള്ളയും

കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുബത്തിന് ധനസഹായം പ്രഖ്യാപിച്ച് വ്യവസായികളായ എം.എ. യൂസഫലിയും രവിപിള്ളയും. യൂസഫലി അഞ്ച് ലക്ഷം രൂപ വീതവും രവിപിളള രണ്ട് ലക്ഷം രൂപ വീതവും നല്‍കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടേത് ഉള്‍പ്പടെ ഒരു കുടുംബത്തിന് 14 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായാണ് നോര്‍ക്ക അറിയിച്ചിരിക്കുന്നത്.