Short Vartha - Malayalam News

കുവൈത്ത് തീപിടിത്തം; ദുഃഖസൂചകമായി നാളത്തെ എല്ലാ പരിപാടികളും റദ്ദാക്കി കോണ്‍ഗ്രസ്

സംഭവത്തില്‍ KPCC പ്രസിഡന്റ് കെ. സുധാകരന്‍ MP അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. നിരവധി മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം എത്തിക്കണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. മരിച്ചവരുടെ കുടുംബങ്ങളും ബന്ധുമിത്രാദികളും വേദനയില്‍ കഴിയുകയാണെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.