Short Vartha - Malayalam News

AKG സെന്റര്‍ സ്‌ഫോടനം; കെ. സുധാകരനും വി.ഡി. സതീശനും സമന്‍സ്

AKG സെന്റര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ KPCC പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചു. ഇരുവരും അടുത്ത മാസം 28ന് ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. കേസിലെ സാക്ഷികളാണ് ഇരുവരും. അതേസമയം AKG സെന്റര്‍ ആക്രമണ കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.