Short Vartha - Malayalam News

UDF എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലെന്നും UDFലെ എല്ലാ എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം അതിലേക്ക് സംഭാവന ചെയ്യുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പുറമെ മുസ്ലിം ലീഗും വലിയൊരു പുനരധിവാസ പ്രക്രിയ പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടിന്റെ പുനര്‍നിര്‍മാണത്തിന് UDFലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.