Short Vartha - Malayalam News

മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

മുകേഷിന്റെ രാജിയില്‍ തീരുമാനം എടുക്കേണ്ടത് CPIM ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുകേഷ് രാജിവെക്കാന്‍ തയ്യാറല്ല, CPIM മുകേഷിനോട് രാജി ആവശ്യപ്പെടണം. എന്നാല്‍ മുകേഷിന് കുട ചൂടി നില്‍ക്കുകയാണ് പാര്‍ട്ടി. ഘടകകക്ഷികളില്‍ നിന്നടക്കം ആവശ്യം വന്നിട്ടും CPIM അവരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുകേഷിന്റെ രാജി എന്ന ആവശ്യവുമായി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.