Short Vartha - Malayalam News

വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം; വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉരുൾപൊട്ടലുണ്ടായ വിലങ്ങാടിന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വയനാട് ഉരുൾപൊട്ടൽ നടന്ന അതേ ദിവസം തന്നെ കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടലുണ്ടായി. വയനാട് വൻ ദുരന്തമുണ്ടായപ്പോൾ വേണ്ടത്ര ശ്രദ്ധ വിലങ്ങാടിന് നൽകിയില്ല. വയനാടിന്റെ വിലാപത്തോട് പ്രതികരിച്ച അതേ രീതിയില്‍ വിലങ്ങാടിന്റെ ദുഖഃവും കാണണമെന്നും അടിയന്തര പുനരധിവാസം ഉറപ്പാക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു. വയനാട്ടിലും വിലങ്ങാടിലുമുണ്ടായ ദുരന്തം മറികടക്കാൻ പ്രതിപക്ഷം എല്ലാവിധ സഹായവും സഹകരണവും നൽകുമെന്നും അദ്ദേഹം അറിയിച്ചു.