Short Vartha - Malayalam News

കുവൈത്ത് ദുരന്തം: മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന മൃതദേഹങ്ങള്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേകം ക്രമീകരിച്ച ആംബുലന്‍സുകളില്‍ മൃതദേഹം വീടുകളിലെത്തിക്കും. കെട്ടിടത്തിലെ ഗാര്‍ഡ് റൂമില്‍ നിന്നാണ് തീപിടിത്തം ഉണ്ടായതെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.