Short Vartha - Malayalam News

കേന്ദ്രം ക്ലിയറന്‍സ് നല്‍കിയില്ല; വീണാ ജോര്‍ജിന്റെ കുവൈത്ത് യാത്ര മുടങ്ങി

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കുവൈറ്റിലേക്ക് പോകുകയാണെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് യാത്ര മുടങ്ങിയത്. കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കിയില്ല. മന്ത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടരുകയാണ്.