Short Vartha - Malayalam News

ഗസയിലേക്കുള്ള തുര്‍ക്കിയുടെ ഭക്ഷ്യ വിതരണം തടഞ്ഞു; ഇസ്രായേലിലേക്ക് കയറ്റുമതി നിരോധിച്ച് തുര്‍ക്കി

ഗസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്യാനുള്ള തുര്‍ക്കിയുടെ ശ്രമമാണ് ഇസ്രായേല്‍ തടഞ്ഞത്. ഇസ്രായേലിന്റെ ഈ നടപടിക്ക് അധികം വൈകാതെ തന്നെ മറുപടി നല്‍കുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കന്‍ ഫിദാന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേലിലേക്കുള്ള കയറ്റുമതി നിരോധിച്ചതായി വ്യാപാര മന്ത്രാലയം അറിയിച്ചത്. ഇരുമ്പ്, ഉരുക്ക് ഉല്‍പന്നങ്ങള്‍, നിര്‍മാണ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ തുടങ്ങി 54 വിഭാഗം ഉല്‍പന്നങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.