Short Vartha - Malayalam News

തുര്‍ക്കിയില്‍ ഉര്‍ദുഗാന് തിരിച്ചടി; പ്രാദേശിക തിരഞ്ഞെടുപ്പില്‍ പ്രധാന നഗരങ്ങളില്‍ വിജയം അവകാശപ്പെട്ട് പ്രതിപക്ഷം

ഇസ്താംബൂളിലും തലസ്ഥാനമായ അങ്കാറയിലും വന്‍ വിജയം നേടിയതായി പ്രതിപക്ഷമായ CHP അവകാശപ്പെട്ടു. ഇസ്താംബൂളില്‍ ഞായറാഴ്ച 95 ശതമാനം ബാലറ്റ് പെട്ടികളും തുറന്നപ്പോള്‍ പ്രസിഡന്റ് ഉര്‍ദുഗാന്റെ AKPയെ ദശലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാക്കിയതായി CHP നേതാവായ മേയര്‍ ഇക്രെം ഇമാമോഗ്ലു അവകാശപ്പെട്ടു. തുര്‍ക്കിയിലെ വലിയ മൂന്നാമത്തെ നഗരമായ ഇസ്മീറില്‍ 81 പ്രവിശ്യകളില്‍ 36ലും CHPയ്ക്ക് വ്യക്തമായ മുന്നേറ്റമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.