Short Vartha - Malayalam News

സ്‌കൂള്‍ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം; അധികൃതര്‍ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി

സ്‌കൂള്‍ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കുന്ന കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. തീരുമാനം നടപ്പാക്കുന്നതിന് സ്‌കൂളിന് എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും നല്‍കണമെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ പട്ടാന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാന അധ്യാപിക നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.