Short Vartha - Malayalam News

തിരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന് അഖിലേഷ് യാദവ്

ഇലോണ്‍ മസ്‌ക്കിന്റെ പ്രസ്താവന ചര്‍ച്ചയായതോടെയാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. സാങ്കേതിക വിദഗ്ധര്‍ പോലും EVMല്‍ ക്രമക്കേട് സാധ്യമെന്ന് പറയുകയാണെന്നും എന്തിനാണ് EVM അടിച്ചേല്‍പ്പിക്കുന്നതെന്നും അഖിലേഷ് യാദവ് ചോദിച്ചു. അതേസമയം ബാലറ്റ് പേപ്പറിനെക്കാള്‍ സുരക്ഷിതത്വവും വിശ്വാസ്യതയും EVMനുണ്ടെന്നാണ് മുന്‍ IT സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്.