Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശിലെ കനൗജ് മണ്ഡലത്തില്‍ നിന്നാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്നത്. BJPയുടെ സിറ്റിങ് MP സുബ്രത പഥകാണ് അഖിലേഷിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ കനൗജില്‍ നിന്ന് അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവിനെ സുബ്രത പഥക് പരാജയപ്പെടുത്തിയിരുന്നു. 2000, 2004, 2009 വര്‍ഷങ്ങളിലായി മൂന്ന് തവണ അഖിലേഷ് യാദവ് കനൗജ് സീറ്റില്‍ നിന്ന് വിജയിച്ചിട്ടുണ്ട്.