Short Vartha - Malayalam News

ഉത്തര്‍പ്രദേശില്‍ ഇന്ത്യാ സഖ്യം തൂത്തുവാരുമെന്ന് അഖിലേഷ് യാദവ്

രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്നും ഗാസിയാബാദ് മുതല്‍ ഗാസിപ്പൂര്‍ വരെയുള്ള മണ്ഡലങ്ങളില്‍ നിന്ന് ഇന്ത്യാ സഖ്യം BJPയെ തൂത്തെറിയുമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഇലക്ട്രല്‍ ബോണ്ട് പുറത്തുവന്നതോടെ അഴിമതിക്കാരുടെ ഗോഡൗണായി BJP മാറിയെന്നും നുണ മാത്രമാണ് BJPയുടെ ഐഡന്റിറ്റിയെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.