Short Vartha - Malayalam News

വോട്ടെണ്ണല്‍ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

EVM യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന് OTP ആവശ്യമില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ വന്ദന സൂര്യവംശി പറഞ്ഞു. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിലാണ് വോട്ടെണ്ണല്‍ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം വന്നത്. ആശയവിനിമയത്തിന് യാതൊരു സാധ്യതയുമില്ലാത്ത ഉപകരണമാണ് EVM എന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് EVM അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.