Short Vartha - Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഫലം അറിയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകീകൃത സംവിധാനം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ നാലിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. വോട്ടെണ്ണല്‍ ഫലം തല്‍സമയം പൊതുജനങ്ങളില്‍ എത്തിക്കാന്‍ ഏകീകൃത സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലൂടെയും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലൂടെയും തത്സമയ ഫലം അറിയാനാവും. https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയ ഫലം ലഭ്യമാവുക. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്‌സൈറ്റില്‍ ലഭിക്കുക.