Short Vartha - Malayalam News

നിയമസഭ കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 12ന്

നാല് സംസ്ഥാനങ്ങളിലായി അഞ്ച് നിയമസഭ കൗൺസിൽ ഒഴിവുകളിലേക്ക് ജൂലൈ 12 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കർണാടക, ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. കർണാടകയിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ MLC (Member of Legislative Council) സ്ഥാനം രാജിവെച്ചതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടി വിട്ട് ഫെബ്രുവരിയിൽ സഭയിൽ നിന്ന് രാജിവച്ചതോടെയാണ് ഉത്തർപ്രദേശ് നിയമസഭയിൽ ഒഴിവ് വന്നത്. സിറ്റിംഗ് അംഗങ്ങളുടെ അയോഗ്യതയെ തുടർന്ന് ബിഹാറിലും ആന്ധ്രയിലും ഓരോ സീറ്റ് വീതം ഒഴിവ് വന്നു. കൂടാതെ ആന്ധ്രയിൽ ഷെയ്ഖ് മുഹമ്മദ് ഇഖ്ബാൽ YSR കോൺഗ്രസ് പാർട്ടി അംഗത്വവും MLC സ്ഥാനവും രാജിവച്ചതോടെ മറ്റൊരു സീറ്റ് കൂടെ ഒഴിവ് വന്നു.