Short Vartha - Malayalam News

വയനാട്ടിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ഉടനില്ല

രാഹുൽ ഗാന്ധി രാജി വെച്ചതിനെ തുടർന്ന് ഒഴിവ് വന്ന വയനാട് മണ്ഡലത്തിലെ ലോക്സഭാ സീറ്റിലേക്ക് ഉടൻ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലന്ന് മുഖ്യ തിതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. 47 ഇടങ്ങളിൽ ഉപതിരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട്ടിൽ ഉടൻ തിരഞ്ഞെടുപ്പിനുള്ള സാഹചര്യം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കലാവസ്ഥയടക്കമുള്ള സാഹചര്യങ്ങൾ പരിശോധിച്ച ശേഷം എല്ലാ സ്ഥലങ്ങളിലും ഒന്നിച്ച് ഉപതിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.