Short Vartha - Malayalam News

ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് EMI പിടിച്ച തുക തിരികെ നല്‍കി ബാങ്കുകള്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് EMI ആയി പിടിച്ച പണം തിരികെ നല്‍കാന്‍ കളക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ പണം തിരികെ നല്‍കി തുടങ്ങിയത്. അടിയന്തര ദുരിതാശ്വാസ ഫണ്ട് EMI അടയ്ക്കാനുള്ളതല്ലെന്ന് വയനാട് കളക്ടര്‍ മേഘശ്രീ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന എല്ലാ കുടുംബങ്ങള്‍ക്കും അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ 10,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഫണ്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിയപ്പോഴേക്കും ബാങ്കുകള്‍ EMIകള്‍ ഡെബിറ്റ് ചെയ്യുകയായിരുന്നു.