Short Vartha - Malayalam News

ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ ധനസഹായത്തില്‍നിന്ന് EMI പിടിച്ചു; തിരികെ നല്‍കാന്‍ നിര്‍ദേശിച്ച് ജില്ലാ ഭരണകൂടം

മുണ്ടക്കൈ-ചൂരല്‍മല മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് അടിയന്തര സഹായമായി ലഭിച്ച തുകയില്‍ നിന്ന് ബാങ്കുകള്‍ EMI പിടിച്ചുവെന്ന് ദുരിതബാധിതര്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ പിടിച്ച EMI തുക ഉടന്‍ തിരികെ നല്‍കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി CEO കൂടിയായ വയനാട് ഡെപ്യൂട്ടി കളക്ടര്‍ ഉത്തരവിറക്കി. തിങ്കളാഴ്ച നടക്കുന്ന ബാങ്കിങ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.