Short Vartha - Malayalam News

മുണ്ടക്കൈ, ചൂരൽമല മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകും: മന്ത്രി വി. ശിവൻകുട്ടി

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിലെ കുട്ടികൾക്ക് ക്ലാസ് തുടങ്ങിയാലും ആദ്യം പഠിപ്പിക്കുക അക്കാദമിക് കാര്യങ്ങൾ അല്ലെന്നും കുട്ടികളുടെ മനോനില സാധാരണ നിലയിലാകുന്നത് വരെ കൗൺസിലിംഗ് നൽകുമെന്നും കളികളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപകർക്കും കൗൺസിലിങ്ങിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലിൽ രണ്ട് സ്കൂളുകൾക്കാണ് കാര്യമായ നാശനഷ്ടമുണ്ടായത്. ഇതിൽ അടിയന്തര പരിഹാരം കാണുമെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങൾ നഷ്‌ടമായ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.