Short Vartha - Malayalam News

മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളെ മേപ്പടി GVHSS ലേക്കും മുണ്ടക്കൈ സ്കൂളിലെ വിദ്യാർത്ഥികളെ APJ അബ്ദുൽകലാം കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റിയാണ് പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇരു സ്കൂളിലെയും കുട്ടികൾക്കായി മേപ്പാടി GVHSS ൽ നടന്ന പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വയനാടിനൊപ്പമാണ് ഈ നാട് മുഴുവനെന്നും കുട്ടികളുടെ പഠനത്തിൽ ഒരു കുറവും വരുത്തില്ലെന്നും മന്ത്രി ഉറപ്പുനൽകി. വിദ്യാർത്ഥികൾക്ക് 40 ദിവസത്തെ പഠനം നഷ്ടമായിട്ടുണ്ട് അതുകൊണ്ടുതന്നെ അധികം ക്ലാസെടുത്തു പരിഹാരം ഉണ്ടാക്കുമെന്നും അതിനായി അധ്യാപകർക്ക് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.