Short Vartha - Malayalam News

സെപ്റ്റംബര്‍ മുതല്‍ ബാങ്കുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടസ്സപ്പെട്ടേക്കാം; നിര്‍ദേശവുമായി ട്രായ്

സെപ്റ്റംബര്‍ 1 മുതല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സേവനങ്ങളും ഇടപാട് സന്ദേശങ്ങളും സ്വീകരിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്. വൈറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത URL, OTT ലിങ്കുകള്‍, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജുകള്‍ (apks), കോള്‍ ബാക്ക് നമ്പറുകള്‍ എന്നിവ അടങ്ങുന്ന സന്ദേശങ്ങള്‍ അയക്കുന്നത് സെപ്റ്റംബര്‍ 1 മുതല്‍ നിര്‍ത്താനാണ് ട്രായ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും അവരുടെ സന്ദേശ ടെംപ്ലേറ്റുകളും ഉള്ളടക്കവും ഓഗസ്റ്റ് 31നകം ടെലികോം ഓപ്പറേറ്റര്‍മാരുമായി രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ സന്ദേശങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രമേ ഉപഭോക്താവിന് അയക്കാന്‍ സാധിക്കുകയുള്ളൂ.