Short Vartha - Malayalam News

യെസ് ബാങ്കിന്റെ അറ്റാദായം 451 കോടി രൂപയിലെത്തി

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായത്തില്‍ 123 ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തി. ബാങ്കിന്‍റെ ആകെ വരുമാനം രണ്ട് ശതമാനം ഉയര്‍ന്ന് 2,105 കോടി രൂപയിലെത്തി. 2.27 ലക്ഷം കോടി രൂപയുടെ വായ്പകളാണ് ബാങ്ക് നല്‍കിയിരിക്കുന്നത്. കിട്ടാക്കടങ്ങൾ കുതിച്ചുയർന്ന് കടുത്ത പ്രതിസന്ധിയിലേക്ക് വീണിരുന്ന യെസ് ബാങ്ക് മികച്ച വളർച്ചയിലേക്ക് മടങ്ങിയെത്തുന്ന പ്രവർത്തന ഫലമാണ് പുറത്തു വന്നിരിക്കുന്നത്.