Short Vartha - Malayalam News

സേവിംഗ്‌സ്, സാലറി അക്കൗണ്ട് സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ധിപ്പിച്ച് കൊട്ടക് മഹീന്ദ്ര

ഫീസുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ്, സൗജന്യ ഇടപാട് പരിധി, ATM ഇടപാട് പരിധി, സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ പരാജയ പരിധി, ചെക്ക് ബുക്ക് പരിധി എന്നിവയും പരിഷ്‌കരിച്ചിട്ടുണ്ട്. സേവിംഗ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് നല്‍കുന്ന 25 സൗജന്യ ചെക്ക് ബുക്ക് പേജുകള്‍ പ്രതിവര്‍ഷം 5 ആയി കുറച്ചു. ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം നിരക്കുകള്‍ ബാധകമാകും.