Short Vartha - Malayalam News

1070.08 കോടി രൂപയുടെ റെക്കോഡ് അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

മൊത്തം ബിസിനസ് എക്കാലത്തേയും ഉയർന്ന നേട്ടമായ 1,82,346 കോടി രൂപയിലെത്തി. പ്രവർത്തന ലാഭത്തിൽ 23.91 ശതമാനമാണ് വാർഷിക വർധന ഉണ്ടായിരിക്കുന്നത്. ഇത് മുൻവർഷത്തെ 1,507.33 കോടി രൂപയിൽ നിന്നും 2023-24 സാമ്പത്തിക വർഷം 1,867.67 കോടി രൂപയിലെത്തി. NRI നിക്ഷേപങ്ങൾ 28,159 കോടി രൂപയിൽ നിന്നും 29,697 കോടി രൂപയായി വർധിച്ചു. കോർപ്പറേറ്റ്, SME, ഓട്ടോ ലോൺ, ക്രെഡിറ്റ് കാർഡ്, പേഴ്‌സണൽ ലോൺ, ഗോൾഡ് ലോൺ തുടങ്ങി എല്ലാ മേഖലയിലും മികച്ച വളർച്ചയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് രേഖപ്പെടുത്തിയതെന്ന് എംഡി പി.ആര്‍. ശേഷാദ്രി പറഞ്ഞു.