Short Vartha - Malayalam News

ATM കളില്‍ നിന്നുള്ള പണം പിന്‍വലിക്കലുകളിൽ 5.51 ശതമാനം വര്‍ധന

2022-23ല്‍ ATMല്‍ നിന്നുള്ള ശരാശരി പിന്‍വലിക്കല്‍ 1.35 കോടി രൂപയായിരുന്നെങ്കില്‍ 2023-24ല്‍ ഇത് 1.43 കോടി രൂപയായി ഉയര്‍ന്നതായി കാഷ് ലോജിസ്റ്റിക്‌സ് സ്ഥാപനമായ CMS ഇന്‍ഫോസിസ്റ്റംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ATM പണം പിന്‍വലിക്കലില്‍ ഏറ്റവും മുന്നില്‍ കര്‍ണാടകയാണ്, കഴിഞ്ഞ സാമ്പത്തിക വര്‍ഷം കര്‍ണാടകയുടെ വാര്‍ഷിക ശരാശരി പണം പിന്‍വലിക്കല്‍ 1.83 കോടി രൂപയാണ്. അതേസമയം മാര്‍ച്ചില്‍ UPI ഇടപാടുകള്‍ 1,340 കോടിയായിരുന്നു എങ്കില്‍ 1,330 കോടിയുടെ ഇടപാടുകള്‍ ആയി ഏപ്രിലില്‍ കുറവ് രേഖപ്പെടുത്തി.