Short Vartha - Malayalam News

1,654 കോടി രൂപ അറ്റാദായവുമായി യൂക്കോ ബാങ്ക്

ബാങ്കിന്റെ ആകെ ബിസിനസ് 9.5 ശതമാനം ഉയർന്ന് 4,50,007 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം, പലിശയിതര വരുമാനം എന്നിവയിൽ ഉണ്ടായ ഗണ്യമായ വർദ്ധനയാണ് അറ്റാദായം ഉയരാൻ കാരണമെന്ന് ബാങ്കിന്റെ എംഡി അഷ്വനി കുമാർ പറഞ്ഞു. പ്രവര്‍ത്തന ലാഭം 4,576 കോടി രൂപയിലെത്തി. ആകെ നിഷ്‌ക്രിയ ആസ്തി മുൻ വർഷത്തെ 1.29 ശതമാനത്തില്‍ നിന്ന് 0.89 ശതമാനമായും കുറഞ്ഞു.