Short Vartha - Malayalam News

ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള ബാങ്കുകളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ധനസഹായത്തിൽ നിന്ന് ലോണ്‍ തിരിച്ചുപിടിച്ച ബാങ്കുകളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഉരുൾപൊട്ടൽ ദുരന്തബാധിതരോട് ബാങ്കുകൾ അനുകമ്പ കാണിക്കണമെന്നും സർക്കാർ സഹായത്തിൽ നിന്ന് EMI പിടിക്കരുതെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ദുരന്തബാധിതരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ പരാമർശം.