Short Vartha - Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ്: മാതൃക പെരുമാറ്റച്ചട്ടം പിൻവലിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാർച്ച് 16ന് നിലവിൽ വന്ന മാതൃകാ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നതോടെയാണ് പെരുമാറ്റച്ചട്ടം പിൻവലിച്ചത്. പ്രചാരണം, പോളിംഗ്, വോട്ടെണ്ണൽ തുടങ്ങിയ പ്രക്രിയകൾ ചിട്ടയായി നടത്തുക, അധികാരത്തിലിരിക്കുന്ന പാർട്ടി സർക്കാർ സംവിധാനങ്ങളും ധനകാര്യങ്ങളും ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നതിന്റെ ലക്ഷ്യം. പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെ സർക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയും.