Short Vartha - Malayalam News

സമ്പൂർണ പോളിങ് കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു

ലോക്സഭാ തിരഞ്ഞെടുപ്പിലെ അഞ്ചുഘട്ടങ്ങളിലെയും വോട്ടെടുപ്പിന്‍റെ സമ്പൂർണ വോട്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. വോട്ടിങ് ശതമാനം, വോട്ടര്‍മാരുടെ എണ്ണം എന്നിവയടക്കമുള്ള കണക്കുകളാണ് പുറത്തുവിട്ടത്. ഓരോ പോളിങ് സ്റ്റേഷനിലെയും സമ്പൂർണ വോട്ടിങ് വിവരങ്ങൾ പുറത്തുവിടണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടിങ് വിവരങ്ങൾ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് പ്രക്രിയയെ തകര്‍ക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.