Short Vartha - Malayalam News

മമതാ ബാനര്‍ജിക്കെതിരായ പരാമര്‍ശം; BJP നേതാവിനെ പ്രചാരണത്തില്‍ നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പശ്ചിമ ബംഗാളിലെ തംലുക്ക് മണ്ഡലത്തിലെ BJP സ്ഥാനാര്‍ത്ഥി അഭിജിത് ഗംഗോപാധ്യയെ ആണ് ഇന്ന് വൈകുന്നേരം 5 മണി മുതല്‍ 24 മണിക്കൂറത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കിയത്. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് പരസ്യമായി സംസാരിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ ഗംഗോപാധ്യക്ക് മുന്നറിയിപ്പ് നല്‍കി. മെയ് 15 ന് ഹാല്‍ദിയയില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ഇതില്‍ TMC നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.