Short Vartha - Malayalam News

അമിത് ഷാ 150 ജില്ലാ മജിസ്‌ട്രേറ്റുമാരെ വിളിച്ചെന്ന ആരോപണം; ജയറാം രമേശിനോട് ഇലക്ഷൻ കമ്മീഷൻ വിശദാംശങ്ങൾ ആവശ്യപ്പെട്ടു

കേന്ദ്ര ആഭ്യന്തര മന്ത്രിയും BJP നേതാവുമായ അമിത് ഷാ വോട്ടെണ്ണലിന് മുന്നോടിയായി 150 ജില്ലാ മജിസ്‌ട്രേറ്റുമാരെ വിളിച്ചെന്ന അവകാശവാദത്തിൻ്റെ വിശദാംശങ്ങൾ പങ്കിടാൻ കോൺഗ്രസ് നേതാവ് ജയറാം രമേശിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഇന്ന് രാത്രി 7 മണിക്ക് മുമ്പ് വിവരങ്ങൾ നൽകണമെന്നാണ് ഇലക്ഷൻ കമ്മീഷൻ ജയറാം രമേശിന് അയച്ച കത്തിൽ പറയുന്നത്. നാളിതുവരെ ഒരു ജില്ലാ മജിസ്‌ട്രേറ്റും അനാവശ്യ സ്വാധീനം അനുഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്താണ് വിശദാംശങ്ങൾ ആവശ്യപ്പെട്ടതെന്നും കമ്മീഷൻ അറിയിച്ചു.