Short Vartha - Malayalam News

നിയമസഭാ തിരഞ്ഞെടുപ്പ്: ഡൽഹിയിലും ഹരിയാനയിലും സഖ്യമായി മത്സരിക്കില്ല

ഹരിയാന, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണി സഖ്യമായി മത്സരിക്കില്ലെന്ന് AICC ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഡൽഹി, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയ ജയറാം രമേശ് മഹാരാഷ്ട്രയിൽ ശിവസേനയുമായും NCP യുമായും ഝാര്‍ഖണ്ഡിൽ ഝാർഖണ്ഡ്‌ മുക്തി മോർച്ചയുമായും സഹകരിക്കുമെന്നും അറിയിച്ചു.