Short Vartha - Malayalam News

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ RSSല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന വിലക്ക് നീക്കി കേന്ദ്രം

1966 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ട് ജൂലൈ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് എക്‌സില്‍ പങ്കുവെച്ചു. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് മാറ്റാത്ത വിലക്കാണ് മോദി സര്‍ക്കാര്‍ മാറ്റിയത്. പ്രധാനമന്ത്രിയും RSS ഉം തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നും ജയറാം രമേശ് ആരോപിച്ചു.