Short Vartha - Malayalam News

RSS നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ച് ADGP അജിത് കുമാര്‍

RSS നേതാവ് ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ച് ADGP എം.ആര്‍. അജിത് കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫിസ് തിരക്കിയപ്പോഴാണ് കൂടിക്കാഴ്ച്ച അജിത് കുമാര്‍ സമ്മതിച്ചത്. സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്നാണ് വിശദീകരണം. ഇക്കാര്യം സ്പെഷ്യല്‍ ബ്രാഞ്ച്, DGPയേയും ഇന്റലിജന്‍സ് മേധാവിയെയും സര്‍ക്കാരിനേയും അന്നേ അറിയിച്ചതായാണ് വിവരം. എന്നാല്‍ സര്‍ക്കാര്‍ വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ADGP- RSS കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.