Short Vartha - Malayalam News

EVM- VVPAT ഒത്തുനോക്കല്‍; ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ (EVM) രേഖപ്പെടുത്തുന്ന വോട്ടുകള്‍ വോട്ടര്‍ വെരിഫെയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (VVPAT) സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകണമെന്നാവശ്യപ്പെട്ടുളള ഹര്‍ജികള്‍ തളളുന്നതായും കോടതി വ്യക്തമാക്കി.