Short Vartha - Malayalam News

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

ആലപ്പുഴ പുല്ലുകുളങ്ങരയില്‍ പോളിംങ് ബൂത്തില്‍ വച്ച് കാപ്പ ചുമത്തിയ കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിനു നേരെ ആക്രമണമുണ്ടായത്. കേസില്‍ ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശികളായ കൃഷ്ണ രാജ്, ഗോകുല്‍, സുധിന്‍ ബാബു, അഖില്‍, അനന്തു എന്നിവര്‍ അറസ്റ്റിലായി. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.