Short Vartha - Malayalam News

സിഡ്‌നി ഷോപ്പിങ് മാളില്‍ 6 പേരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു

ജോയല്‍ കൗച്ച് എന്ന 40 കാരന് മാനസിക പ്രശ്നങ്ങള്‍ ഉളളതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സിഡ്‌നി ബോണ്ടി ജങ്ഷനിലെ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിങ് മാളില്‍ ആക്രമി ആറു പേരെ കുത്തിക്കൊല്ലുകയും ഒട്ടേറെ പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഒരു മണിക്കൂറോളം മാളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ വെടിവെച്ച് കൊലപ്പെടുത്തുക ആയിരുന്നു. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് അടക്കം ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.