Short Vartha - Malayalam News

ഓസ്‌ട്രേലിയ സിഡ്‌നിയിലെ ഷോപ്പിംഗ് മാളിൽ അക്രമി അഞ്ചുപേരെ കുത്തി കൊലപ്പെടുത്തി

സിഡ്‌നിയിലെ 'വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജംഗ്ഷന്‍' മാളിലാണ് അക്രമം നടന്നത്. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് കുത്തേറ്റതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു, സംഭവം നടക്കുമ്പോള്‍ നൂറുകണക്കിന് പേരാണ് മാളില്‍ ഉണ്ടായിരുന്നത്. ആക്രമണത്തിനുളള പ്രേരണ എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.