Short Vartha - Malayalam News

വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുന്നതാണ് ഉത്തമമെന്ന് ഗവേഷകര്‍

വ്യായാമം ചെയ്യാന്‍ ഏറ്റവും മികച്ച സമയം വൈകുന്നേരമാണ് എന്നാണ് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലയിലെ ഗവേഷണ സംഘം പറയുന്നത്. ഡയബറ്റിസ് കെയര്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകുന്നേരം ആറു മണി മുതല്‍ രാത്രി വരെയുള്ള സമയങ്ങളില്‍ വ്യായാമം ചെയ്യുന്നവരില്‍ അകാലമരണത്തിനും ഹൃദ്രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്.