Short Vartha - Malayalam News

കണ്ണൂരില്‍ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു

കണ്ണൂര്‍ ഏച്ചൂര്‍ മാച്ചേരിയിലാണ് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചത്. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.