Short Vartha - Malayalam News

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു

കാസര്‍ഗോഡ് പടന്നക്കാട് ഒഴിഞ്ഞ വളപ്പില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് വീട്ടില്‍ കയറിയ അക്രമി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷ്ടിച്ചശേഷം കുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.