Short Vartha - Malayalam News

ഉരുള്‍പൊട്ടലില്‍ കാണാതായത് 29 കുട്ടികളെ

ഉരുള്‍പൊട്ടലിനെ തുടര്‍ന് മുണ്ടക്കൈ, വെള്ളാര്‍മല പ്രദേശത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നുമായി 29 വിദ്യാര്‍ത്ഥികളെ കാണാതായതായി DDE ശശീന്ദ്രവ്യാസ് അറിയിച്ചു. ഇതില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉരുള്‍പൊട്ടിയ ഭാഗത്ത് രണ്ട് സ്‌കൂളുകളാണ് ഉള്ളതെന്നും വെള്ളാര്‍മല സ്‌കൂളില്‍ നിന്ന് 11 കുട്ടികളെയാണ് കാണാതായതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍പ്പെട്ട മുഴുവന്‍ കുട്ടികളുടെയും വിശദവിവരങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്.