Short Vartha - Malayalam News

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; 120 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു

മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ഹയര്‍ സെക്കന്‍ഡറി അധിക ബാച്ചുകളാണ് അനുവദിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്. മലപ്പുറത്ത് ഹ്യുമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളും കൊമേഴ്സ് കോമ്പിനേഷനില്‍ 61 ബാച്ചുകളും കാസര്‍ഗോഡ് നാല് ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്സ് ബാച്ചുകളും ഉള്‍പ്പടെ ആകെ 18 ബാച്ചുകളും അനുവദിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.