Short Vartha - Malayalam News

മലപ്പുറത്തെ നിപ ജാഗ്രത; നിരീക്ഷണം ശക്തമാക്കി കര്‍ണാടക

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ജാഗ്രത ശക്തമാക്കിയതോടെ കര്‍ണാടകയും നിരീക്ഷണങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. നിപ സ്ഥിരീകരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആര്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്നും അവരില്‍ പലരും ബംഗളൂരുവില്‍ മടങ്ങിയെത്തിയെന്നും മന്ത്രി പറഞ്ഞു. ബംഗളൂരുവിലെ സ്വകാര്യ കോളജിലായിരുന്നു മലപ്പുറത്ത് മരിച്ച വിദ്യാര്‍ത്ഥി പഠിച്ചത്.