Short Vartha - Malayalam News

ശിവജിയുടെ പ്രതിമ തകർന്ന സംഭവം: പരസ്യമായി മാപ്പുപറഞ്ഞ് പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ പാല്‍ഘറിൽ നടന്ന റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ പ്രയാസം നേരിട്ട ജനങ്ങളോട് താൻ തലകുനിച്ച് മാപ്പുചോദിക്കുകയാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ നാവികസേനാ ദിനാഘോഷ വേളയിൽ മൽവാനിലെ രാജ്കോട്ട് കോട്ടയിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത 35 അടി ഉയരമുള്ള ശിവജിയുടെ പ്രതിമ കഴിഞ്ഞ ദിവസമാണ് തകർന്നു വീണത്.