Short Vartha - Malayalam News

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചർച്ച ഉടൻ തുടങ്ങുമെന്ന് ശരദ് പവാർ

ഈ വർഷം ഒക്ടോബറിൽ നടക്കാൻ ഇരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും, ഉദ്ധവ് താക്കറയുടെ നേതൃത്വത്തിലുള്ള ശിവസേനയും (UBT), NCP യും (ശരദ് പവാർ പക്ഷം) സംയുക്തമായി മത്സരിക്കുമെന്ന് NCP (SP) തലവൻ ശരദ് പവാർ പറഞ്ഞു. പ്രതിപക്ഷസഖ്യമായ മഹാവികാസ് അഘാടി തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യവുമായി സഹകരിച്ച ചെറുകക്ഷികൾക്കും അർഹമായ പരിഗണന നൽകുമെന്നും സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ശരദ് പവാർ അറിയിച്ചു.